ആറുമണിക്കൂർ നീണ്ട യാത്രയാണ് ഗാങ്ങ്ടോക്കിൽ നിന്നും ലാച്ചെനിലേക്ക്.BRO എന്ന പാരാമിലിട്ടറി വിഭാഗമാണ് ഏറെക്കുറെ അസാദ്ധ്യമായ ഈ മലനിരകളിലൂടെ റോഡുകൾ പണിതു സംരക്ഷിക്കുന്നത്. ഓരോ നൂറു മീറ്ററിലും ഓരോ അരുവികളെ മുറിച്ചുകടക്കുന്ന ഇരുമ്പുപാലങ്ങൾ, കാറ്റിൽ ഇളകിപ്പറന്ന് ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന മന്ത്രങ്ങളെഴുതിയ പ്രാർത്ഥനക്കൊടികൾ.ഇടക്കിടെ വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങൾ.ഓരോ മഴക്കാലത്തും മലയിടിച്ചിലിലും മറ്റുമായി തകർന്നുപോകുന്ന റോഡുകൾ നന്നാക്കുന്ന BRO. അവരുടെ സൈൻ ബോർഡുകളിൽ എഴുതിയിരിക്കുന്ന വരികൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. 'ഞങ്ങൾ മലകൾക്കിടയിലും മനസ്സുകൾക്കിടയിലും പാലങ്ങൾ പണിയുന്നു.'

മലയിടിഞ്ഞുവീണ റോഡിൽ പലയിടത്തും കണ്ടാൽ ഭയം തോന്നുന്ന ഭീമൻ പാറക്കല്ലുകൾ. ചിലതെല്ലാം അപ്പോൾ വീണതെന്നപോലെ നടുറോഡിൽ കിടക്കുന്നു. അത്തരമൊന്ന് വണ്ടിക്കുമുകളിലെങ്ങാൻ വീണാൽ....! ഇടക്കിടക്ക് കൊച്ചരുവികൾ മലയിറങ്ങി റോഡുമുറിച്ചുകടന്ന് താഴേക്കെടുത്തുചാടുന്നു. മണ്ണിടിഞ്ഞ് നന്നേ വീതികുറഞ്ഞ റോഡിൽ എതിരെ ഏതെങ്കിലും വാഹനം വന്നപ്പോളൊക്കെ സുഭാഷ് വളരെ ബുദ്ധിമുട്ടി, അതിസാഹസികമായാണ് കടന്നുപോയത്. സെന്റീമീറ്ററുകളുടെ ദൂരമേ പലപ്പോളും വണ്ടിയുടെ ചക്രങ്ങളും അഗാധമായ കൊക്കയും തമ്മിലുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഭയം കണ്ടപ്പോൾ സുഭാഷിന് ചിരി.
ഇടക്ക് കാപ്പികുടിക്കാൻ നിറുത്തിയത് സെവൻ സിസ്റ്റേഴ്സ് എന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തിനരികെ. മഴവെള്ളം കുടിച്ച് മത്തുപിടിച്ച തീസ്ത ഉയരത്തിൽ നിന്നും ഏഴുതട്ടുകളായി താഴേക്ക്. അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഉണരൂ മനുഷ്യാ എന്ന് ചുറ്റുമുള്ള മനോഹാരിതയിലേക്ക് മാടി വിളിക്കുന്ന പോലെ പ്രകൃതി മുഖത്തു തണുത്ത വെള്ളം തളിച്ചുണർത്തുന്നു.
ഉച്ചയോടെ മാംങ്കൻ എന്ന കൊച്ചുപട്ടണത്തിലെത്തി. സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് ഈ പട്ടണം. wild Cardamom എന്ന കാട്ട് ഏലക്കയ്ക്ക് പ്രസിദ്ധമാണത്രെ ഇവിടം. ഗാങ്ങ്ടോക്കിൽ നിന്നും ഏകദേശം 65 കി മീ. അഞ്ചുകിലോമീറ്ററും കൂടി കഴിഞ്ഞപ്പോൾ സിങ്ഖിക് എന്ന സ്ഥലമെത്തി. ഇവടെ നിന്നുള്ള കാഞ്ചൻ ജംഗയുടെ ദൃശ്യം പ്രസിദ്ധമാണ്. എന്നാൽ കാറുമൂടിയ അന്തരീക്ഷം ആ ദർശനസൗഭാഗ്യം അനുവദിച്ചില്ല. സൈന്യത്തിന്റേയും ITB തുടങ്ങിയ അർദ്ധ സൈനിക വിഭാഗങ്ങളുടെയും സാന്നിദ്ധ്യം പ്രകടമായിത്തുടങ്ങി.

ഒരു ഇരുപത്തിയഞ്ചു കി മീ കൂടി പോയാൽ ചുംതാങ്ങ് എന്ന സ്ഥലമായി.സമുദ്ര നിരപ്പിൽ നിന്ന്നും 5600 അടി ഉയർത്തിൽ. ലാചുങ്ങ്, ലാചെൻ തുടങ്ങിയ രണ്ടു പ്രധാന ഇടങ്ങളിലേക്ക് തിരിഞ്ഞുപോകുന്ന ഒരു ജങ്ങ്ഷൻ. ലാചെനിൽ നിന്നും ഗുരുഡോങ്ങ്മറിലേക്കും ലാചുങ്ങിൽ നിന്നും യുംതാങ്ങ് വാല്ലിയിലേക്കും പോകാം. ലാചെൻ എന്നാൽ വലിയ് ചുരം എന്നും ലാചുങ്ങ് എന്നാൽ ചെറിയ ചുരം എന്നുമാണത്രെ അർത്ഥം. ലാചെൻ ചു, ലാചുങ്ങ് ചു എന്നിങ്ങനെ രണ്ടരുവികൾ ചേർന്ന് തീസ്താനദി രൂപം കൊള്ളുന്നതും ഇവിടെവച്ചാണ്.
ഇവിടെ നിന്നും ലാചുങ്ങിലെക്കുപോകുന്നവഴി ഡിക്ചു എന്ന സ്ഥലം. 510MW ശേഷിയുള്ള തീസ്ത V എന്ന ജലവൈദ്യുത പദ്ധതിയുടെ ജോലികൾ ഇവിടെ പുരോഗമിക്കുന്നു. പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടങ്ങളിൽ പണിയുന്ന ഇത്തരം ഡാമുകൾ വ്ഹിക്കുന്ന അപകടങ്ങളെപ്പറ്റി സുഭാഷിന് നല്ല ബോധ്യമുണ്ട്.
ഇത്തരത്തിലുള്ള പത്തുഡാമുകളാണ് തീസ്തയിലും കൈവരികളിലുമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഉൽപ്പാദനം 49 മുതൽ 1200 MW വരെ വൈദ്യുതിയും. ഇതിൽ തന്നെ പല പദ്ധതികളും നൂറുകണക്കിന് ഏക്കർ വനപ്രദേശങ്ങളെ മുക്കിക്കൊന്നുകൊണ്ടാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സിക്കിമിനും പരിസരപ്രദേശമായ ഡാർജ്ജിലിങ്ങിനും കൂടി ആകെ ആവശ്യം 500 MWൽ താഴെ മാത്രം വൈദ്യുതിയാണെന്നും ഓർക്കണം.
ഏകദേശം 200 വർഷങ്ങൾക്കുമുൻപ് ഇപ്പോൽ ബംഗ്ലാദേശിൽ ബ്രഹ്മപുത്രാനദിയിൽ ചെന്നുചേരുന്ന തീസ്ത 200 കി മീ ഓളം ദൂരെ ഗംഗാ നദിയിലായിരുന്നുവത്രെ ഒഴുകിയെത്തിയിരുന്നത്! 150 കി മീ ഒഴുകുന്നതിനിടെ 6000 മീ താഴേക്കാണ് തീസ്ത കുതിച്ചെത്തുന്നത്.

ഗുരു പദ്മസംഭവരുടെ കാലടികൾ പതിഞ്ഞ ഒരു പാറ ചുംതാങ്ങിലുണ്ട്. അതിനടുത്ത് ഇവിടത്തെ കാലാവസ്ഥക്ക് ഒട്ടും ചേരാത്ത നെൽച്ചെടികൾ മുളച്ചുനിൽക്കുന്നു. ഗുരുജി ഇവിടെയെത്തിയപ്പോൾ അനുഗ്രഹിച്ച് വാരിയെറിഞ്ഞ ഒരു പിടി നെൽമണികളിൽ നിന്നാണത്രെ അവിടെ നെൽകൃഷി തുടങ്ങിയത്! ബുദ്ധമതത്തെ ഇൻഡ്യയിൽ നിന്നും തിബത്തിലെത്തിച്ച സംന്യാസിവര്യനാണ് ഗുരു പദ്മസംഭവർ. തിബറ്റൻ ബുദ്ധമതാനുയായികൾക്ക് നമ്മുടെ ശങ്കരാചാര്യരോളം ആര്യാദ്ധ്യൻ. ഇദ്ദ്യേഹം തന്നെയാണ് 17500 അടി ഉയരത്തിലുള്ള ഗുരുഡോംഗ്മർ എന്ന പുണ്യജലാശയത്തിന്റെ ഒരുഭാഗം ഒരുകാലത്തും ഉറഞ്ഞ് മഞ്ഞുകട്ടിയാകാതിരിക്കാൻ തൊട്ടനുഗ്രഹിച്ചത് - -20 - -25 ഡിഗ്രി വരെയെത്തുന്ന കൊടും തണുപ്പത്തുപോലും!
----------------------------------------------------------------
ഗുരുഡോംഗ്മറിലേക്കുള്ള യാത്ര തുടരും.......