"നമുക്ക് ആകശത്തിൽ പറന്നുനടക്കണം".
അവൾ പറഞ്ഞു.
"നമുക്ക് റേഷൻ കടയിലെ വരിയിൽ പുറകിലാകാതിരിക്കുക".
ഞാൻ പറഞ്ഞു.അവൾ കാതിൽ മന്ത്രിച്ചു:"നമുക്ക് വലിയൊരു മാളിക വേണം, നിറയെ വേലക്കാരും".
"എന്റെ കുടിൽ കെട്ടിമേയേണ്ട സമയം അതിക്രമിച്ചു".
ഞാൻ പറഞ്ഞു.
ഏറ്റവും വേഗതയിൽ പായുന്ന കാറുവേണം നമുക്കെന്ന് അവൾ പറഞ്ഞപ്പോൾ വഴിക്കുവെച്ച് വാറുപൊട്ടിയ ചെരുപ്പ് പൊതിഞ്ഞെടുത്തത് ഞാൻ അവളെ കാണിച്ചു.
അപ്പോൾ, സ്വപ്നങ്ങൾ കാണാൻ പോലും യോഗ്യതയില്ലാത്തൊരാളെയാണല്ലോ താൻ പ്രണയിച്ചത് എന്ന് അവൾ പരിതപിച്ചു. പിന്നയെന്നോട് സഹതപിച്ചുകൊണ്ട് എന്നോട് യാത്രപറഞ്ഞു.
പിന്നെയൊരു രാത്രി, എനിക്ക് വെള്ളിച്ചിറകുകൾ മുളച്ചു.
ഞാൻ നക്ഷത്രങ്ങൾക്കിടയിലൂടെ, നിലാവിൽ പറന്നുനടന്നു.
പക്ഷേ ആകാശത്തിൽ പറന്നുനടക്കാനാഗ്രഹിച്ച കൂട്ടുകാരിയെ ഞാനവിടെയെങ്ങും കണ്ടതേയില്ല.
:)
മറുപടിഇല്ലാതാക്കൂGood...
ഇന്നലെ കണ്ടൊരു സിനിമയിലെ(മഹാസമുദ്രം) ഒരു വാചകം ഓര്‍മ്മ വന്നു. പ്രേമം എന്നുപറഞ്ഞാല്‍ ഒരു ഫുഡ്ബോള്‍ കളിയാണ്. കൂടെത്തട്ടാനും, പാസ്സെടുക്കാനും, കിക്ക് ചെയ്ത് പോസ്റ്റ് വരെ പന്ത് എത്തിക്കാനുമൊക്കെ സമാനമനസ്സൂള്ള ഒരു പെണ്ണുകൂടെ കളിയില്‍ വേണം, എന്നാലേ ഗോളടിക്കാന്‍ പറ്റൂ. ഒറ്റയ്ക്ക് കളിച്ച് ആര്‍ക്കും ജയിക്കാന്‍ പറ്റില്ല.
മറുപടിഇല്ലാതാക്കൂഈ കഥയിലെ നായിക(അതോ നായകനോ) കൂടെ പന്തുതട്ടാന്‍ പറ്റിയ കക്ഷി അല്ലായിരുന്നതുകൊണ്ടാണ് ആകാശത്ത് നക്ഷത്രങ്ങള്‍ക്കിടയില്‍ അവളെ കാണാതെ പോയത്.
:)
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂപ്രേമം വഴിതെറ്റിയാൽ പ്രേതം മരംകൊമ്പിൽ
മറുപടിഇല്ലാതാക്കൂvery good
മറുപടിഇല്ലാതാക്കൂനന്നായിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂഎന്തേ ഇപ്പോ എഴുതാത്തത്?
ശ്രീ, ജോലിത്തിരക്കുകളുടെ വരൾചക്കാലം...
മറുപടിഇല്ലാതാക്കൂgood.. Shyam
മറുപടിഇല്ലാതാക്കൂevideyaa maashe????
മറുപടിഇല്ലാതാക്കൂvanavaasam avasaanippikkoo
:-)