വസന്തമെന്തറിയുന്നൂ നമ്മുടെ
വീട്ടിലെ വിശേഷങ്ങൾ
പതിവുപോലെത്തീ ചിങ്ങ -
പ്പുലരിയും പൂക്കളുമായ്..
പറയുന്നൂ കാതിൽ, പതിഞ്ഞ മന്ത്രണം
പൂവിറുക്കു,കീ മെഴുകിയ മുറ്റത്ത്
പുത്തനാമൊരു മഞ്ജു പൂക്കളം തീർക്കുക
വരട്ടെ വിപ്ലവം, പൊടിപാറിപ്പൊട്ടി -
ത്തെറിക്കട്ടെ കടുകുമണികൾ ചട്ടിയിൽ,
വറുത്ത പപ്പടം തൂശനിലയിലെ തുമ്പപ്പൂ -
ചോറിൽ, സാമ്പാറിൽ പ്പൊടിയട്ടെ...
മധുരമാം പ്രഥമനായ് കാഞ്ഞിര
വ്യഥകൾ കുറുകട്ടെ,
നല്ലൊരൂണിൻ സ്മൃതിയി-
ലില്ല തൊട്ടു കൂട്ടിയൊരച്ചാറിന്നെരിവും പുളിയും
ജീവിക്കുക, നാമീ പൂവിനെ,
പൂവിറുക്കും കുറുമ്പിനെ -
നോവിനെയല്ലീ സുന്ദര ജീവനെ സ്നേഹിക്കുക...
വീട്ടിലെ വിശേഷങ്ങൾ
പതിവുപോലെത്തീ ചിങ്ങ -
പ്പുലരിയും പൂക്കളുമായ്..
പറയുന്നൂ കാതിൽ, പതിഞ്ഞ മന്ത്രണം
പൂവിറുക്കു,കീ മെഴുകിയ മുറ്റത്ത്
പുത്തനാമൊരു മഞ്ജു പൂക്കളം തീർക്കുക
വരട്ടെ വിപ്ലവം, പൊടിപാറിപ്പൊട്ടി -
ത്തെറിക്കട്ടെ കടുകുമണികൾ ചട്ടിയിൽ,
വറുത്ത പപ്പടം തൂശനിലയിലെ തുമ്പപ്പൂ -
ചോറിൽ, സാമ്പാറിൽ പ്പൊടിയട്ടെ...
മധുരമാം പ്രഥമനായ് കാഞ്ഞിര
വ്യഥകൾ കുറുകട്ടെ,
നല്ലൊരൂണിൻ സ്മൃതിയി-
ലില്ല തൊട്ടു കൂട്ടിയൊരച്ചാറിന്നെരിവും പുളിയും
ജീവിക്കുക, നാമീ പൂവിനെ,
പൂവിറുക്കും കുറുമ്പിനെ -
നോവിനെയല്ലീ സുന്ദര ജീവനെ സ്നേഹിക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ