ഭാഗം ഒന്ന്
സീൻ 1:
പുലർച്ച, സൂര്യോദയം.
ചെമ്പരത്തികൾക്കിടയിൽ, പൂജക്കു പൂ തേടുന്ന രണ്ടു കണ്ണുകൾ.
ഇരുനിറമാർന്ന ഒരോമന മുഖം.
സീൻ 2:
നട്ടുച്ച, ഉച്ചവെയിൽ.
കതിരണിപ്പാടവരമ്പിലൂടെ
.നടന്നകലുന്ന പച്ചപ്പട്ടുപാവാടക്കാരി.
സീൻ 3:
വൈകുന്നേരം ഇളവെയിലിൽ,
ഹൃദയത്തിന്റെ പിടപ്പിനിടയിൽ,
മുഖത്തിന്റെ പരിഭ്രമപ്രകടനത്തിനിടയിൽ
മറുപടി നഷ്ടപ്പെട്ട വിടരാൻ വെമ്പിയ പൂമൊട്ട്
സീൻ4:
സന്ധ്യ, അസ്തമയം.
കനത്ത കൂന്തലിലുടക്കിയ ചെത്തിപ്പൂവ്, തുളസിക്കതിരും.
സീൻ:5
രാത്രി, പൂർണ്ണ ചന്ദ്രൻ, നിലാവ്.
പ്രണയഭൂകമ്പങ്ങൾക്കിടയിൽ ആടിയുലഞ്ഞുകൊണ്ട്
ക്ലോസപ്പിൽ വീണ്ടും ഹൃദയം.
വീണ്ടും വീണ്ടും ഹൃദയരംഗം.
ഭാഗം രണ്ട്.
സീൻ 1.
ഇളവെയിൽ.
കഴുത്തിനുപിടിച്ച് നിശബ്ദനാക്കപ്പെട്ട പൂങ്കോഴി.
ബെഡ്കോഫിയുടെയും ടൂത്പേസ്റ്റിന്റെയും രുചിസങ്കലനം.
മുറ്റത്തുകൂടിയ ഹയ്ഡ്രേഞ്ചിയപ്പൂക്കൾക്ക്
കാർബൺ മോണോക്സൈഡിന്റെ യാത്രാഗീതം.
സീൻ 2.
നട്ടുച്ച.
കറങ്ങുന്ന കസേരയിൽ, കംപ്യൂട്ടറിനരികിൽ
പാഥേയം തുറക്കുമ്പോൾ അൽപ്പനേരത്തേക്ക് സമാധാനത്തിന്റെ സാൻവിച്ച്.
സീൻ 3.
വീണ്ടും ഇളവെയിൽ.
ഉച്ചയുറക്കം ശീലമാക്കിയ ഓർക്കിഡുകൾക്ക്
മോട്ടോർഗാനത്തിന്റെ ഉണർത്തുപാട്ട്.
ചുട്ടുപൊള്ളുന്ന ആറുവരിപ്പാതയ്ക്കരികിൽ ചുവന്നകണ്ണുരുട്ടി
പരിവേദനമോതുന്ന ട്രാഫിക്ദീപം.
സീൻ 4.
രാത്രി.
വിഢ്ഢിപ്പെട്ടിയിൽ കയറിക്കൂടിയ ബുദ്ധിയുള്ള രൂപങ്ങൾ
പ്രണയത്തിന് കോടികളുടെ പുത്തൻ സമവാക്യങ്ങൾ രചിക്കുമ്പോൾ
പ്രണയയാനം കടലിൽ മുങ്ങിത്താഴുമ്പോൾ,
ഹാ! പ്രണയം എത്ര മനോഹരം.
രണ്ടു തലമുറകളുടെ പ്രണയം... അല്ലേ?
മറുപടിഇല്ലാതാക്കൂശ്രീ,ഇതു രണ്ടു തലമുറകളുടെ പ്രണയമല്ല! മറിച്ച് പ്രണയവും,ജീവിതവും തമ്മിലുള്ള അന്തരമാണ്!
മറുപടിഇല്ലാതാക്കൂപ്രണയം എത്ര മനോഹരം...!
മറുപടിഇല്ലാതാക്കൂനന്നായി വരച്ചു കാട്ടിയിരിക്കുന്നു... !
വെറൈറ്റി പ്രണയം നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅതോടൊപ്പം ഭാവനയും.
അഭിനന്ദനങ്ങൾ.
hmm... gud 'un
മറുപടിഇല്ലാതാക്കൂ