അവൾ രാധ...
ഉപാധികളില്ലാത്ത പ്രണയിനി.
കണ്ണനു ശേഷം വൃന്ദാവനത്തിന്റെ മൗനമൊക്കെയുംവാരി മൂടിപ്പുതച്ചിരുന്നവൾ.
അവൾ രാധ.
ഹൃദയത്തിന്റെ ആഴങ്ങളിൽ
പ്രണയത്തിന്റെ തായ്വേരുമുറുകി ശ്വാസം മുട്ടുമ്പോഴും
ആത്മാവിലമർത്തിപ്പിടിച്ച വേദനയുടെ സുഗന്ധം മുകർന്നുകൊണ്ടിരുന്നവൾ.
അവൾ രാധ.
ഹൃദയം പാഥേയമാക്കി പൊതിഞ്ഞുനൽകി
പ്രണയിനിയോട് യാത്രപറഞ്ഞവൾ.
അവൻ നടന്നുമറഞ്ഞ ചക്രവാളത്തിലേക്ക്
സ്വയമലിഞ്ഞൊരു ബാഷ്പമായി, കാറ്റായി,
പിന്നെ-
പിന്നെ ശൂന്യതയായി മറഞ്ഞു പോയവൾ.
അവൾ രാധ.
ആത്മാവിന്റെ ആഴങ്ങളിൽ
ആരൊക്കെയടർത്തിയിട്ടും അടരാതെ നിന്ന
ആ തായ്വേരിനെ മുളപ്പിക്കാൻ
മഴയായി പെയ്തവൾ.
വീണ്ടും വീണ്ടും പെയ്തുകൊണ്ടിരിക്കുന്നവൾ.
അവൾ രാധ....
അവൾ രാധ.
മറുപടിഇല്ലാതാക്കൂഹൃദയത്തിന്റെ ആഴങ്ങളിൽ
പ്രണയത്തിന്റെ തായ്വേരുമുറുകി ശ്വാസം മുട്ടുമ്പോഴും
ആത്മാവിലമർത്തിപ്പിടിച്ച വേദനയുടെ സുഗന്ധം മുകർന്നുകൊണ്ടിരുന്നവൾ.:)
raadhakke vERe aaruTEyenkilum chhaaya thOnnunnO bhaayi...
മറുപടിഇല്ലാതാക്കൂvarikaLil prEmabhaavamk kaNT chOdichchathaaN~
;-)
Upasana
ഒരു രാധ ഉള്ളിലില്ലാത്ത, രാധയുടെ ഒരു ചെറിയ ഛായയില്ലാത്ത പെണ്ണൊരു പെണ്ണല്ലെന്നാണ് എന്റെ അഭിപ്രായം, സുനിൽ.
മറുപടിഇല്ലാതാക്കൂരാധയുടെ ഓര്‍മ്മകള്‍ മഴയായ് പെയ്തു കൊണ്ടേയിരിയ്ക്കട്ടെ :)
മറുപടിഇല്ലാതാക്കൂ